കൈകാണിച്ചിട്ടും നിർത്തിയില്ല, മുന്നിൽ നിന്ന MVD ഉദ്യോഗസ്ഥനെ ഇടിച്ചിടാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ.

ആറ്റിങ്ങലിൽ വാഹന പരിശോധനയ്ക്കിടെ എം വി ഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോകുകയും. ഇടിച്ചിടാനായി ശ്രമിക്കുകയുമായിരുന്നു. മണനാക്ക് സ്വദേശി ആഷിക്കിന്റെ ലൈസൻസ് ശ്രദ്ധ ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രി 9 മണിയോടെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വെച്ചാണ് സംഭവം. വാഹനത്തിലെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാറിന് നേരെ കൈകാണിച്ചത് എന്നാൽ വാഹനം നിർത്താതെ മുന്നോട്ടെടുത്തു. തുടർന്നാണ് മറ്റൊരു ഉദ്യോഗസ്ഥൻ കാറിനു മുന്നിൽ നിലയുറപ്പിക്കുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തത്. എന്നാൽ ആ ഉദ്യോഗസ്ഥനെ ഇടിച്ചിടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും എത്തി വാഹനം തടഞ്ഞു. വാഹനമോടിച്ച ആഷിക് എന്നയാളെ ഉടൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വാഹനം മുന്നോട്ടു കുതിക്കുന്നതിനിടെ ബോണറ്റിലേക്ക് തെറിച്ചു വീണ ഉദ്യോഗസ്ഥനാണ് പരുക്കില്ല.വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയതുമായി ബന്ധപ്പെട്ട 42,000 രൂപയുടെ പിഴ മോട്ടോർ വാഹന വകുപ്പ് ചുമത്തി. ഇതിനുപുറമേ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആഷിക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

