വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾ കണ്ണൂർ പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി .

വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾ കണ്ണൂർ പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി . ഐഎൻടിയുസി, ബി എം എസ് , എച്ച് എം എസ് എന്നീ സംഘടനകൾ അടങ്ങുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പിരിഞ്ഞ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ നാലു വർഷമായി മാനേജ്മെൻറ് കാണിക്കുന്ന അലംഭാവത്തിനെതിരെ ആയിരുന്നു മാർച്ച് നടത്തിയത്. ടി. ഒ മോഹനൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു – – എൻ സി രാജു അധ്യക്ഷത വഹിച്ചു.കെ എം ശ്രീധരൻ, കെ വി ബാബു, വി കെ . കുഞ്ഞിരാമൻ, കെ ശശിധരൻ, കെ.വി ശശി,കെ ഭാർഗവി , എം ശൈലജ തുടങ്ങിയവർ സംസാരിച്ചു.

