June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം; അഞ്ച് ദിവസത്തിനിടെ മരിച്ചത് അഞ്ച് കുട്ടികള്‍.

SHARE

രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നു. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് മരിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്രാജസ്ഥാനിലെ ഘാട്ട, ലാല്‍പുര ഗ്രാമങ്ങളിലാണ് ഭീതി വിതച്ചുകൊണ്ട് അജ്ഞാതരോഗം പടരുന്നത്. ഈ രണ്ട് ഗ്രാമങ്ങളും സലുമ്പാര്‍ ജില്ലയിലാണ്. ഗ്രാമങ്ങളില്‍ ആര്‍എന്‍ടി മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തിലാണ് വിപുലമായ പരിശോധനകള്‍ നടക്കുന്നത്. ആളുകളുടെ രക്തത്തിന്റെ സാമ്പിളുകളും പ്രദേശത്തെ ജലസ്രോതസില്‍ നിന്നുള്ള സാമ്പിളുകളും ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്.രോഗം പകരുന്നത് എങ്ങനെയെന്നോ രോഗത്തിന്റെ കാരണം എന്തെന്നോ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മരിച്ച കുട്ടികള്‍ എല്ലാവരും രണ്ട് വയസിനും നാല് വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. പനിയും ഛര്‍ദിയും എല്ലാ കുട്ടികള്‍ക്കുമുണ്ടായിരുന്നു. രണ്ട് കുട്ടികള്‍ ഏപ്രില്‍ ഒന്നിനും മൂന്ന് കുട്ടികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവുമാണ് മരിച്ചത്. പ്രദേശവാസികളും പരിഭ്രാന്തിയിലാണ്. എത്രയും വേഗം രോഗകാരണം കണ്ടെത്തുമെന്നും പ്രതിരോധിക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.