October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

ഹരിത സംഗമം നടത്തി.

SHARE


ഇരിട്ടി : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ഹരിത കർമ്മ സേനാംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും സംയുക്ത സംഗമം മുനിസിപ്പൽ കൗൺസിൽ ഹാളിൽ വച്ചു നടത്തി.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.ശ്രീലത ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.വൈസ് ചെയർമാൻ ശ്രീ.പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു.കുമാരി അപർണ.പി സോഷ്യൽ എക്സ്‌പേർട്ട് പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ നഗരസഭ സെക്രട്ടറി ശ്രീ.അൻഷിദ്.കെ ആശംസകൾ അർപ്പിച്ചു.
തുടർന്ന് മാലിന്യ സംസ്ക്കരണത്തിൽ ഹരിത കർമ്മ സേനയുടെ പങ്ക് എന്ന വിഷയത്തിൽ ശ്രീ.ഷിന്റൊ ജോൺ,കമ്മ്യൂണിക്കേഷൻ എക്സ്‌പെർട്ട് പരിശീലനം നൽകി.ആന്തൂർ നഗരസഭാ എച്ച്.കെ.എസ് കൺസോർഷ്യം സെക്രട്ടറി ശ്രീമതി.സുമ ടി.വി വരുമാന വർധന സംരംഭങ്ങളെ ക്കുറിച്ച് അനുഭവം പങ്കു വെച്ച് സംസാരിച്ചു.വിവിധ കലാപരിപാടികൾ,മത്സരങ്ങൾ,ഗ്രൂപ്പ് ഡയനാമിക്‌സ് തുടങ്ങിയ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.SWM എഞ്ചിനീയർ പ്രിൻസി പോൾ നന്ദി പറഞ്ഞു.