August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണം; നിയമോപദേശം തേടി കേസ് എടുക്കണം: ജോസ് കെ മാണി

SHARE

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലായാലും സ്ത്രീ സുരക്ഷ ഉറപ്പാക്കണം. ബംഗാളില്‍ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നു. ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ മലയാള സിനിമ , ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അക്രമത്തിന്റെ പേരില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. റിപ്പാര്‍ട്ടില്‍ പേരുള്ള കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണം. നിയമോപദേശം തേടി കേസ് എടുക്കാന്‍ കഴിയുമെങ്കില്‍ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.