August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

എം എൽ എ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടേതായ തീരുമാനമെടുക്കണം: പി ജെ കുര്യൻ

SHARE

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്നും, എം എൽ എ സ്ഥാനം രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടേതായ തീരുമാനമെടുക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീകളോട് നടത്തിയ അതിക്രമങ്ങൾ, ഇരയായ സ്ത്രീകൾ തുറന്നു പറഞ്ഞതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ രാഹുലിനെതിരെയുള്ള വിമർശനങ്ങൾ ഉയരുകയാണ്.

പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയരുമ്പോ‍ഴും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം ഇപ്പോ‍ഴും സ്വീകരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സസ്പെൻഷൻ നാടകം നടത്തിയതിനു പിന്നാലെയാണ്, മുതിർന്ന കോൺഗ്രസ് നേതാവായ പി ജെ കുര്യൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.