September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച്.

SHARE

 

പാനൂർ : വന്യജീവി ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധനയം തിരുത്തുക, ഉല്പന്നങ്ങൾക്കുള്ള താങ്ങ് വില വർദ്ധിപ്പിക്കുക, സബ്സിഡി വർദ്ധിപ്പിക്കുക, കാർഷിക വായ്പ ഉദാരമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ്വതന്ത്ര കർഷക സംഘം കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാനൂർ കൃഷിഭവനിലേക്ക് മാർച്ച് നടത്തി. ജില്ലാ മുസ്ലിം ലീഗ് ട്രഷറർ മഹമൂദ് കടവത്തൂർ ഉത്ഘാടനം ചെയ്തു. SKS മണ്ഡലം പ്രസിഡണ്ട് AC കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ആവോലം ബഷീർ , ഇ.എ. നാസർ , വി. പി. അബ്ദുള്ള ഹാജി, കൊയപ്പള്ളി മുഹമ്മദ്, യു. വി. അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു. ടി.കെ.ഹമീദ് മാസ്റ്റർ സ്വാഗതവും മുഹമ്മദലി മഞ്ചേരി നന്ദിയും പറഞ്ഞു. പാനൂർ ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിന് ഹനീഫ ബേങ്കിൽ, അലി BTC, PK മൂസ്സഹാജി, KP ഉമ്മർ, സി.കെ. പോക്കർ, MK ഉമ്മർ , ഒതയോത്ത് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.