June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടർന്നേക്കുമെന്ന് സൂചന

SHARE

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. തളിപ്പറമ്ബില്‍ നടക്കുന്ന സമ്മേളനത്തിൻ്റെ അവസാന ദിനമായ ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.

വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വളണ്ടിയർ മാർച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടർന്നേക്കുമെന്നാണ് സൂചന. നേരത്തെ 2019-ല്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്തായിരുന്നു എം വി ജയരാജനെ താല്‍ക്കാലിക ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി ജയരാജൻ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് എം വി ജയരാജൻ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. കഴി‍ഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ എം വി ജയരാജൻ മത്സരിക്കാനിറങ്ങിയപ്പോള്‍ കുറച്ച്‌ നാള്‍ സെക്രട്ടറി പദവിയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ കണ്ണൂരില്‍ സുധാകരനോട് പരാജയപ്പെട്ടതോടെ എം വി ജയരാജൻ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു.