September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

ഫേസ്ബുക്കിൽ കമന്റിലൂടെ വാൽപ്പാറയിൽ മരണമടഞ്ഞവർക്കെതിരെ അധിക്ഷേപം; കമന്റ് രഘുരാമൻ എന്ന ഐഡിയിൽ നിന്ന്

SHARE

വാൽപ്പാറ അപകടത്തിൽ മരിച്ചവരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്. രഘുരാമൻ എന്ന അക്കൗണ്ടിൽ നിന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
ഹൂറിമാരെ സ്വപ്നം കണ്ട് ജീവിക്കുന്നവരാണോ മരിച്ചതെന്ന് പോസ്റ്റ്. ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ ഇട്ടു കൊണ്ടുള്ള കമന്റിലാണ് അപമാനിച്ചുള്ള മറുപടി.

അവധി ആഘോഷിക്കാനായി പുറപ്പെട്ട ആ യാത്ര അവസാനിച്ചത് ഒരു വലിയ അപകടത്തിൽ ആയിരുന്നു. ആ വേദനയിൽ നിന്നും കരകയറാൻ ആവാതെ തങ്ങളുടെ ഉറ്റവരുടെ ചേതനയറ്റ ശരീരമാണ് പ്രിയപ്പെട്ടവർക്ക് മുന്നിലേക്ക് എത്തിയത്. അപകടത്തിൽ മരണമടഞ്ഞ ഒൻപത് പേരിൽ ആറുപേർ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരാണ്. പ്രിയപ്പെട്ടവരുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുകയാണ് നാട്.അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ (39), ഹിഷാം (12) എന്നിവ‌ർക്കാണ് വാൽപ്പാറയിൽ വെച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്. പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരും കുടുംബാഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നാലുപേർ നിലവിൽ ചികിത്സയിലാണ്.