September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

ഇറാൻ ഡ്രോൺ ആക്രമണം തുടങ്ങി; ഇസ്രയേൽ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അയത്തൊള്ള അലി ഖമനേയി

SHARE

ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം തുടങ്ങി ഇറാൻ. ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതികരണം.സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കുമെന്ന് അയത്തൊള്ള അലി ഖമനേയി പറഞ്ഞു.ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും ഇറാൻ അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഉപദേശകന്‍ അലി ഷംഖാനിയും കൊല്ലപ്പെട്ടു. വീട് തകർത്ത് ഷംഖാനിയെ കൊലപ്പെടുത്തിയാതായാണ് ഇസ്രായേൽ പറയുന്നത്. അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയ ജനറലാണ് കൊല്ലപ്പെട്ടത്.