August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ ആക്രമണ ഭീഷണി മൂലമെന്ന് അധികൃതർ

SHARE

രാജ്യവ്യാപകമായി 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോആവ് ഗാലന്റ്. ഞായറാഴ്ച ലെബനനില്‍ ഇസ്രയേല്‍ സേന ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും പ്രധാന കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശത്തിലുണ്ട്. പ്രധാന കമാന്‍ഡര്‍ ഫോദ് ഷുക്കര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെതിരെ കടുത്ത ഡ്രോണ്‍ – റോക്കറ്റ് ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇസ്രയേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ മുന്‍കൂട്ടി ആക്രമണം ആരംഭിച്ചിരുന്നു. ബെയ്റൂട്ടിലെ ഇസ്രായേല്‍ ആക്രമണത്തിനും ഹമാസിന്റെ രാഷ്ട്രീയ നേതാവിന്റെ ടെഹ്റാനിലെ കൊലപാതകത്തിനും പിന്നില്‍ ഇസ്രായേലാണെന്നും ഇതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും ഇറാനും പ്രതിജ്ഞയെടുത്തതിന് ശേഷം മിഡില്‍ ഈസ്റ്റ് ആഴ്ചകളോളം പ്രതിസന്ധിയിലാണ്.