July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 7, 2026

വി ഡി സതീശന്റെ ജാതിവാലിനെതിരെ ജിന്റോ ജോൺ; പരിഹാസചിരിയുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർ​ഗീസ്

SHARE

സത്യപ്രതിജ്ഞയിൽ ജാതിവാൽ പരാമർശത്തിൽ വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജിന്റോ ജോൺ. വി ‍ഡി സതീശൻ എന്നത് സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്നായതിനെ പരോക്ഷമായി വിമർശിച്ച് എഫ് ബി പോസ്റ്റുമായാണ് ജിന്റോ ജോൺ രം​ഗത്തെത്തിയത്.

പോസ്റ്റിന് പരിഹാസചിരി കമന്റായി നൽകിയിരിക്കുകയാണ് കെപിസിസി ജനറൽ സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ കോൺ​ഗ്രസ് കൗൺസിലറുമായ ​ദീപ്തി മേരി വർ​ഗീസ്.ജാതിപ്പേര് ഉപയോഗിച്ച് വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതിന് പിന്നാലെയാണ് ജിന്റോ ജോൺ ഒളിയമ്പുമായി സതീശനെതിരെ രം​ഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പുരോ​ഗമനവാദിയെന്ന് നടിച്ച് വോട്ട് നേടിയതിന് പിന്നാലെ ജാതിപ്പേര് ഉപയോ​ഗിച്ച് സത്യപ്രതിജ്ഞ ചെയ്തതിന് വിവിധയിടങ്ങളിൽ നിന്ന് ശക്തമായ വിമർശനമുയർന്നിരുന്നു.കോൺ​ഗ്രസ് ക്യാമ്പിൽ നിന്ന് തന്നെ ജാതിപ്പേര് ഉപയോ​ഗിച്ചുള്ള സത്യപ്രതിജ്ഞക്കെതിരെ വിമർശനം ശക്തമായി ഉയരുകയാണ്. നേരിട്ട് ആക്രമിക്കാതെ പരോക്ഷമായാണ് ജിന്റോ ജോൺ വി ഡി സതീശനെതിരെ പോസ്റ്റിട്ടിരിക്കുന്നത്. തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. എന്നാണ് ജിന്റോ ജോണിന്റെ ഫേസ്ബുക് പോസ്റ്റ്