October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബിൽ റീജണൽ ചെയറിന്റെ ഔദ്യോഗിക സന്ദർശനവും, പ്രമുഖരെ ആദരിക്കലും.

SHARE

ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബിൽ റീജണൽ ചെയറിന്റെ ഔദ്യോഗിക സന്ദർശനവും, പ്രമുഖരെ ആദരിക്കലും

യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ റീജണൽ ചെയറിന്റെയും ക്യാബിനറ്റിന്റെയും ഔദ്യോഗിക സന്ദർശനം ശ്രീകണ്ഠാപുരം ക്ലബ്ബിൽ നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റീജനൽ ചെയർ രഞ്ജിത്ത് കുമാർ കെ നിർവഹിച്ചു.

ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ സെക്രട്ടറി രാജേഷ് ഗോപാൽ, റീജണൽ ട്രഷറർ പ്രമോദ് കുമാർ, ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ്, വിനോദ് പൊടിക്കളം, ലജന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സന്തോഷ് കുമാർ പി സ്വാഗതവും, ക്ലബ്ബ് ട്രഷറർ രാമചന്ദ്രൻ പി വി നന്ദിയും പറഞ്ഞു.

ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട കെ വി പ്രശാന്ത്, രഞ്ജിത്ത് കുമാർ കെ, അടുത്തവർഷത്തെ റീജണൽ ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് ഗോപാൽ, ഈ വർഷത്തെ കലാകോവിത അവാർഡ് ജേതാവ് നാദം മുരളി എന്നിവരെ ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപി ആദരിച്ചു.