സൗത്ത് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയം കൈവരിച്ച കെ. ശ്യാമളയെ അനുമോദിച്ചു.

നേപ്പാളിലെ പൊഖാറയിൽ നടന്ന സൗത്ത് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയം കൈവരിച്ച മയ്യിൽ ചെറുപഴശ്ശി സ്വദേശിനി കെ. ശ്യാമളയെ അനുമോദിച്ചു.
ചെറുപഴശ്ശി ഗ്രന്ഥാലയം ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യുകയും ശ്യാമളയ്ക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
സൗത്ത് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 10,000 മീറ്റർ, 5,000 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണ മെഡലും 1,500 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും നേടി രാജ്യത്തിനും നാടിനും അഭിമാനകരമായ നേട്ടമാണ് ശ്യാമള സ്വന്തമാക്കിയത്.
ചെറുപഴശ്ശി സാംസ്കാരിക കൂട്ടായ്മ, നവകേരള ഗ്രന്ഥാലയം, സുപ്രഭ കലാനിലയം, റെഡ്സ്റ്റാർ റിക്രിയേഷൻസ്, എ ഡി 21 കലാകായിക കേന്ദ്രം എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. നാട്ടുകാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

