September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

സ്നേഹത്തിന്റെയും ഐക്യപ്പെടലിൻറെയും സന്ദേശമാണ് കണ്ണൂർ ദസറ – കെ വി സുമേഷ് എംഎം എൽ എ

SHARE

 

നിറങ്ങളുടെയും സംഗീതത്തിൻ്റെയും വിരുന്നൊരുക്കി കണ്ണൂർ ദസറയുടെ രണ്ടാം ദിനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. വിയോജിപ്പുകളെ ഒഴിവാക്കി ഒന്നാകാനുള്ള സന്ദേശമാണ് എല്ലാ ആഘോഷങ്ങളും നൽകുന്നത്. എല്ലാ മതങ്ങൾക്കും അവരുടേതായ ആചാരവും ആഘോഷങ്ങളും ഉണ്ട്. ഇതര മതങ്ങളെ മാനിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്നതിനുമുള്ള ഒരു പാരമ്പര്യമാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. അത് നിലനിൽക്കുമ്പോൾ മാത്രമാണ് ഇന്ത്യ ഒരു ജനാധിപത്യ മതേതരത്വ രാജ്യമായി നിലനിൽക്കുകയുള്ളു. വിയോജിപ്പുകളെ ഒഴിവാക്കി പരസ്പര സ്നേഹത്തോടെ ആഘോഷങ്ങളെ ആസ്വദിക്കാൻ കഴിയുമെന്നതിൻ്റെ ഉദാഹരണമാണ് കണ്ണൂർ ദസറ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ എം.എൽ.എ. പറഞ്ഞു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു . പ്രശസ്ത മാധ്യമ പ്രവർത്തക മാതു സജി മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ കെ പി അബ്ദുൽ റസാഖ്, പി കൗലത്ത് , ഇ ടി സാവിത്രി,ബിജോയ് തയ്യിൽ ,കെ.പ്രദീപൻ, എം പി വേലായുധൻ (ഐ.എൻ.സി), ബി കെ അഹമ്മദ് (ഐ.യു.എം.എൽ), സി എ അജീർ (സി.എം.പി), സി സുനിൽ കുമാർ (പ്രസിഡണ്ട്, പ്രസ് ക്ലബ്ബ് ), പുനത്തിൽ ബാഷിത് (വ്യാപാരി വ്യവസായി ഏകോപന സമിതി),അഡ്വ. കെ വി അബ്ദുൽ റസാഖ് (ചെയർമാൻ സോഷ്യൽ മീഡിയ കമ്മിറ്റി), വി ആർ സുധീർ (എൻ.ജി.ഒ അസോസിയേഷൻ), എന്നിവർ സംസാരിച്ചു . സന്ധ്യ നമ്പ്യാർ&ടീമിന്റെ ക്ലാസിക്കൽ & സെമി ക്ലാസിക്കൽ ഫ്യൂഷൻ , സ്പേസ് കണ്ണൂരിന്റെ തിരുവാതിര ,ധ്വനി രാജ് & ദ്യുതിരാജ് അവതരിപ്പിച്ച ഭരതനാട്യം , പെരിങ്ങളായി നടനം ഗ്രൂപ്പിന്റെ ഡാൻഡിയ ,ശ്രീലക്ഷ്മി ശ്രീലേഷ് അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവയും അരങ്ങേറി.തുടർന്ന് ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ് അവതരിപ്പിച്ച മ്യൂസിക്കൽ ഷോയിൽ സദസ്സ് ഒന്നടക്കം ആവേശത്തോടെ പങ്ക് ചേർന്നു . മൂന്നാം ദിവസമായ നാളെ സാംസ്കാരിക സമ്മേളനം നജീബ് കാന്തപുരം ഉദ്‌ഘാടനം ചെയ്യും . തുടർന്ന് സുഭാഷ് ചേർത്തലയുടെ അമ്മ കവിതയുടെ ദൃശ്യാവിഷ്‌കാരം , ടീം ചിലങ്കയുടെ തിരുവാതിര , ബിജി ബാലൻ അവതരിപ്പിക്കുന്ന ഭരതനാട്യം , കലാമണ്ഡലം നയനാ നാരായണൻറെ മോഹിനിയാട്ടം , ശിവാനി സന്തോഷിൻറെ കുച്ചിപ്പുടി രഞ്ജു ചാലക്കുടി നയിക്കുന്ന ഫോക് മെഗാ ഷോ എന്നിവയും അരങ്ങേറും