August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

2050 ഓടെ കേരളം പൂർണമായും പരിസ്ഥിതി സൗഹൃദമാകും: മുഖ്യമന്ത്രി

SHARE

2050 ഓടെ കേരളം പൂർണമായും പരിസ്ഥിതി സൗഹൃദമാകുമെന്ന് മുഖ്യമന്ത്രി അതിനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തെ കേരളം ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു .കാലാവസ്ഥാ വ്യതിയാനത്തിനു കാരണം വൻകിടക്കാർ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ചർച്ചകളുടെ ഭാഗമാകുന്നില്ല എന്നും പക്ഷേ ഈ കാരണം മൂലം പരിഹാരത്തിൽ നിന്ന് വ്യതിചലിക്കാനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.കാലാവസ്ഥയുമായി ബന്ധപെട്ട് നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് നമ്മുക്ക് ചെയ്യാം എന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പുസ്തകോത്സവങ്ങൾ സംസ്ഥാനത്ത് നടക്കുന്നു, ലോകത്തെ ഏത് എഴുത്തുകാരനെയും സ്വന്തം എഴുത്തുകാരനായി കാണാൻ നമുക്ക് കഴിയും.കേരളത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പുസ്തകോത്സവങ്ങൾ നടക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ എഴുത്തുകാർ ഭീഷണി നേരിടുന്നുവെന്നും ഇന്ന് എഴുത്തുകാർ കൊല്ലപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിസ്റ്റുകൾ ആക്ടിവിസ്റ്റുകൾ ആകേണ്ട സാഹചര്യമാണ് ഇന്ന്. ബഹുസ്വരതയെ ഏകസ്വരം കൊണ്ട് പകരം വെക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിൻറെ പലഭാഗത്ത് ശക്തിപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സാംസ്കാരിക രംഗത്ത് ആകെ ഇരുട്ടു പടരുന്ന സാഹചര്യമാണ്, ഫാസിസ്റ്റ് ഇടപെടൽ ആണിത് തിരിച്ചറിയണം , നരബലിയെ പോലും ആചാരത്തിന്റെ പേരിൽ വ്യാഖ്യാനിക്കാനുള്ള മനസ്സുള്ള ആളുകളുണ്ട് ,അതുകൊണ്ടാണ് നവോത്ഥാനം മൂലങ്ങളെ സംരക്ഷിക്കാൻ സാഹിത്യകാരന്മാർ സംരക്ഷിക്കാൻ മുന്നിട്ടിറക്കണമെന്ന് പറയുന്നത് .കേരളത്തെ ഒരു നവകേരളമായി പരിവർത്തിക്കാനുള്ള നേതൃത്വം നൽകുകയാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.