August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം; കോ‍ഴിക്കോട് ലീഗ് നേതാവ് അറസ്റ്റിൽ

SHARE

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. കാപ്പാട് സ്വദേശിയും ലീഗ് നേതാവുമായ സാദിഖ് അവീറിനെയാണ് വടകര സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കേസിന് ആസ്പദമായ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അശ്ലീല മെസേജുകൾ അടങ്ങിയ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടാണ് ഇയാൾ പ്രചരിപ്പിച്ചത്.