September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

കത്ത് വിവാദം:’VD സതീശനും സണ്ണി ജോസഫും സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു’, രാജിവെച്ച് വിശ്വസ്തൻ

SHARE

കോണ്‍ഗ്രസിലെ കത്ത് വിവാദത്തില്‍ രാജി. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിശ്വസ്തന്‍ ഡിസിസി അംഗത്വം രാജിവെച്ചു. തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാനാണ് രാജിവെച്ചത്. സുഹൈല്‍ ഷാജഹാന്‍ ദീപാദാസ് മുന്‍ഷിക്ക് രാജിക്കത്ത് കൈമാറി.പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും എതിരെ ആരോപണം ഉന്നയിച്ചാണ് രാജി. ഇരുവരും ചേര്‍ന്ന് കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായാണ് സുഹൈലിന്റെ ആരോപണം.കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ കത്ത് വ്യാജമാണെന്നും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സണ്ണി ജോസഫ് പരാതി നല്‍കിയിട്ടുണ്ട്.വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സണ്ണി ജോസഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. കെ സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കരുതെന്നാണ് പ്രചരിച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നായിരുന്നു ആരോപണം.