September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

വീണ്ടും അട്ടിമറി ശ്രമം? ഉത്തരാഖണ്ഡിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി

SHARE

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്. തുടർന്ന് ലോക്കോപൈലറ്റ് ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായത്.ഇന്ന് രാവിലെ 6 . 35 ന് ലന്ദൗരയ്ക്കും ധൻധേരയ്ക്കും ഇടയിലാണ് എൽപിജി സിലിണ്ടർ കണ്ടെത്തിയത്. കാലി സിലിണ്ടർ ആയിരുന്നു ഇത്.സംഭവത്തിൽ ലോക്കൽ പോലീസും ഗവണ്മെന്റ് റയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അടുത്തിടെയായി ട്രെയിനുകൾ ലക്ഷ്യം വെച്ച് ഇത്തരം നിരവധി അട്ടിമറി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഓഗസ്റ്റ് 18 മുതൽ
രാജ്യത്ത് ആകമാനം ഇത്തരത്തിൽ പതിനെട്ട് ശ്രമങ്ങൾ നടന്നതായാണ് റയിൽവേ വ്യക്തമാക്കുന്നത്. ഇതിൽ കൂടുതലും എൽപിജി സിലിണ്ടർ ഉപയോഗിച്ച് അപകടം നടത്താനുള്ള ശ്രമങ്ങൾ ആയിരുന്നു.