August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

ബെം​ഗളൂരുവിൽ പ്രധാന പ്രതികൾ അറസ്റ്റിൽ

SHARE
പഴയങ്ങാടി ബീവി റോഡിൽ നിന്ന് ജൂൺ ആറിന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിനും മാക്സ് ഗാലിൻ ഗുളികകളും പോലീസ് പിടിച്ച സംഭവത്തിൽ പ്രധാന പ്രതികൾ ബെംഗളൂരുവിൽ അറസ്റ്റിൽ.


മാടായി സ്വദേശി അഹമ്മദ് സുബൈർ (26), തൃശ്ശൂർ കുന്നംകുളത്തെ എം വി വിവേക് (28) എന്നിവരെ ബെംഗളൂരു കുലശേഖരയിലുള്ള ഫ്ളാറ്റിൽ നിന്ന്‌ പഴയങ്ങാടി എസ്ഐ കെ സുഹൈലും സംഘവും ചേർന്ന് പിടികൂടി.ബെംഗളൂരുവിൽ ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇവർ ഇതിന്റെ മറവിൽ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ വില്പന നടത്തുകയായിരുന്നു.
അന്ന് പഴയങ്ങാടി പോലീസ് പിടിച്ച ലഹരി സംഘത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പണമിടപാട് അടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലും ഇവരെ തിരിച്ചറിയുകയായിരുന്നു.എഎസ്ഐമാരായ ശ്രീകാന്ത്, എ ഷൈജു, സിപിഒ മിഥുൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.