July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 27, 2026

മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വാർഷിക മഹോത്സവം

SHARE

കണ്ണൂർ മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വാർഷിക മഹോത്സവം 2026ഏപ്രിൽ 19, 20 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മഠാധിപതി സ്വാമി: അമൃത കൃപാ നന്ദ പുരിയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ അമ്മയുടെ സന്യാസി, ബ്രഹ്മചാരി ശിഷ്യരുടെ നേതൃത്വത്തിൽ നിരവധി വിശേഷാൽ പൂജകളും, ജ്ഞാ ന ജ്ഞങ്ങളും നടത്തുന്നു.
ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 5:30 മണിക്ക് മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, നവഗ്രഹ ഹോമം, ലളിത സഹസ്രനാമാർച്ചന, തുടർന്ന് ബ്രഹ്മചാരി: സുമേധാ മൃത ചൈതന്യയുടെ കാർമികത്വത്തിൽ രാഹുദോഷനിവാരണ പൂജയും ഉണ്ടായിരിക്കും. തുടർന്ന് മഠാധിപതി സ്വാമി: അമൃത കൃപാനന്ദപുരി ദീപ പ്രോജ്വലനം നിർവഹിക്കുന്നതോടെ രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടന്ന് ബ്രഹ്മചാരി: വേദ വേദ്യാമൃത ചൈതന്യയുടെ കാർമികത്വത്തിൽ ഭഗവതി സേവ, ധ്യാനം, പ്രഭാഷണo എന്നിവയും, 11.30 മുതൽ ബ്രഹ്മചാരിണി: നിർ ലേപാ മൃത ചൈതന്യയുടെ പ്രഭാഷണം, ഭജന, അമൃതപ്രസാദം, തുടർന്ന് കലാപരിപാടികൾ. വൈകീട്ട് 4.30 ന് ശനിദോഷ നിവാരണ പൂജ, ശനി ഹോമം അഭിഷേകം, ദീപാരാധന എന്നിവയോടെ ആദ്യ ദിവസ ത്തെ പരിപാടിക്ക് സമാപ്തിയാകും. രണ്ടാo ദിവസമായ
ഏപ്രിൽ 20 തിങ്കളാഴ്ച രാവിലെ 5.30 ന് മഹാഗണപതി ഹോമം, ശിവശക്തി ഹോമം, മഹാസുദർശന ഹോമം ലളിതാ സഹസ്രനാമാർച്ചന, രാവിലെ 9 മണിക്ക് നവകം, പഞ്ചഗവ്യം, (കല ശപൂജ) അഭിഷേകം, തുടന്ന് 10 മണിക്ക് ബ്രഹ്മചാരി: ആദിദേവാമൃത ചൈതന്യയുടെ പ്രഭാഷണം,
11 മണിക്ക് സ്വാമി നി: അതുല്യാമൃത പ്രാണയുടെ നേതൃത്വത്തിൽ പ്രഭാഷണം, ഭക്തി ഗാനസുധ.
അമൃത പ്രസാദം, തുടന്ന് വിവിധ കലാപരിപാടികളോടെ രണ്ട് ദിവസങ്ങളിലെ ആഘോഷപരിപാടികൾക്ക് സമാപ്തിയാകും.
കൂടുതൽ വിവരങ്ങൾക്ക്:+9387215452