October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

ഇരിട്ടി നഗരസഭ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി നൽകുന്ന ശ്രവണ സഹായിയുടെ വിതരണം നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ നിർവ്വഹിച്ചു

SHARE

ഇരിട്ടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി നൽകുന്ന ശ്രവണ സഹായിയുടെ വിതരണം നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഫസീല അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.കെ.ഷൈജു ,സീനത്ത് പി, ടി.കെ.ഷെരീഫ, അനിത.കെ മുൻസിപ്പൽ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ഐ.സി.ഡി.എസ് സുപ്പർവൈസർജിസ്മി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.16000 രൂപ വിലവരുന്ന ഒരു ജോഡി ശ്രവണ സഹായിയാണ് 28 വയോജനങ്ങൾക്കും 4 ഭിന്നശേഷി ക്കാർക്കുമായി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തു.