July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 26, 2026

പാക് സൈനിക മേധാവി അസിം മുനീർ ട്രംപുമായി കൂടിക്കാഴ്ച നടത്തും

SHARE

പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈറ്റ് ഹൗസിൽ വച്ചായിരിക്കും കൂടിക്കാഴ്ച നടക്കുക. അസിം മുനീർ നിലവിൽ അമേരിക്കൻ സന്ദർശനത്തിലാണ്.

പെഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ വെടിനിര്‍ത്തൽ നിലവിൽവന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസ് കാബിനറ്റ് റൂമിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, യു.എസ്. മിലിട്ടറി പരേഡിന് പാക് സൈനിക മേധാവിക്ക് ക്ഷണം ലഭിച്ചുവെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് നേരത്തെ തള്ളിയിരുന്നു. ഒരു വിദേശ സൈനിക നേതാക്കളെയും പരേഡിന് ക്ഷണിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു യുഎസ് വിശദീകരണം.