സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ കേരള അധ്യക്ഷനായി പാസ്റ്റർ ജോസ് പ്രകാശ് സുകുമാരൻ

SHARE

പാസ്റ്റർ ജോസ് പ്രകാശ് സുകുമാരനെ ആ​ഗോള സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ കേരള ഘടകം അധ്യക്ഷനായി തെരഞ്ഞെടുത്തു. പൂനെയിൽ നടന്ന സഭയുടെ തെക്കൻ ഏഷ്യാ പ്രതിനിധി സമ്മേളനത്തിലാണ് ജോസ് പ്രകാശ് സുകുമാരനെ കേരള ഘടകം അധ്യക്ഷനായി തെരഞ്ഞെടുത്തത്. അടുത്ത 5 വർഷത്തേക്കാണ് നിയമനം. സഭ സെക്രട്ടറിയായി പാസ്റ്റർ മീഖ അരുൾദാസിനെയും ട്രഷററായി എൽഡർ റോബി തോമസിനെയും തെരഞ്ഞെടുത്തു.

സഭയുടെ ദൃശ്യമാധ്യമമായ ഹോപ് ചാനലിലെ പ്രഭാഷകനാണ് പാസ്റ്റർ ജോസ് പ്രകാശ് സുകുമാരൻ. കേരള ഘടകത്തിന്റെ തന്നെ പേർസണൽ മിനിസ്ട്രീസ്, മിനിസ്റ്റീരിയൽ വിഭാ​ഗങ്ങൾക്ക് നേതൃത്വം കൊടുക്കവേ ആണ് പുതിയ നിയമനം.

മിഷി​ഗണിലെ ആൻഡ്രൂസ് യൂണിവേഴ്സിറ്റി, പൂനെ സ്പൈസർ മെമ്മോറിയൽ കോളെജ് എന്നിവിടങ്ങളിൽ നിന്ന് ദൈവശാസ്ത്ര പഠനം നേടി. സഭയുടെ ഹെൽത്ത്-ചിൽഡ്രൻസ് വിഭാ​ഗം ഡയറക്ടറായ ജീന ജോസാണ് ഭാര്യ. മക്കൾ: ജീവ, ജോനാഥാൻ.