പായം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പായം പൊലിമ ഫെസ്റ്റിന് സമാപനം

പായം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പായം പൊലിമ’ കലാ-സാംസ്കാരിക ഫെസ്റ്റിന് സമാപനമായി. സമാപന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഏറെ മനോഹരമായി എന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. നാടിന്റെ വികസനത്തിനൊപ്പം സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്തുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പായം പഞ്ചായത്ത് സംഘടിപ്പിച്ച പായം പൊലിമ പരിപാടി ഏറെ ആകർഷകമായെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവംബർ ഒന്ന് മുതൽ 20 വരെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് പായം പൊലിമ സംഘടിപ്പിച്ചത്. വിളംബര ഘോഷയാത്ര, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ചെസ്, വടംവലി തുടങ്ങിയ കായിക മത്സരങ്ങൾ, സാഹിത്യ പരിപാടികൾ, നാടകം, നൃത്തപരിപാടികൾ, കലാസന്ധ്യ, ഗാനമേള, കൈകൊട്ടിക്കളി, കരോക്കെ ഗാനമേള, മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പവിത്രൻ പായം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം വി രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡനണ്ട്
പി എൻ ജെസി, പഞ്ചായത്ത് സെക്രട്ടറി നിധിൻ സുധാകരൻ, പ്രമുഖ വ്യവസായി ആൻഡോ പാറമുണ്ടയിൽ, സിനിമാ നിർമാതാവും നാടക നടനുമായ സഞ്ജയ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

