September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 27, 2026

രാധാകൃഷ്ണൻ കൂത്തുപറമ്പ് സ്മാരക പുരസ്കാരം മുഹമ്മദ് പേരാമ്പ്രയ്ക്ക് .

SHARE

കണ്ണൂർ: നാടക പ്രവർത്തകനും ഗായകനുമായ രാധാകൃഷ്ണൻ കൂത്തുപറമ്പിൻ്റെ സ്മരണയ്ക്കായുള്ള രണ്ടാമത് നാടകപ്രതിഭ പുരസ്ക്കാരം നാടക-സിനിമാ കലാകാരൻ മുഹമ്മദ് പേരാമ്പ്രയ്ക്ക്

10000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

കനലെരിയും ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് മലയാള നാടകവേദികളിൽ ശരീരഭാഷയും ശബ്ദവും കൊണ്ട് തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിച്ച

കോഴിക്കോട് വടകരയ്ക്കടുത്ത് പേരാമ്പ്ര ലാസ്റ്റ് കല്ലോട് സ്വദേശിയായ

മുഹമ്മദ്‌ പേരാമ്പ്ര നാടക-സിനിമാ മേഖലകളിൽ കേരളത്തിലെ ശ്രദ്ധേയനായ അനുഗ്രഹീത ‘ കലാകാരനാണ്

നാടകരംഗത്തെ അഭിനയ മികവിന് സംസ്ഥാന സർക്കാരിൻ്റെ സംസ്ഥാന പുരസ്ക്കാരം 3 തവണ മുഹമ്മദ് പേരാമ്പ്രയെ തേടിയെത്തി.

അതു കൂടാതെ ഇം എം എസ്, എസ്.പി. പിള്ള, പുരസ്ക്കാരം തുടങ്ങി അഞ്ചിലേറെ സംസ്ഥാന പുരസ്ക്കാരങ്ങളും ഈ അഭിനയ പ്രതിഭയെ തേടിയെത്തി

ഒക്ടോബർ 27 ന് കൂത്തുപറമ്പ് സംഗീത സഭ ഹാളിൽ നടക്കുന്ന ചടങ്ങിൽ നാടകപ്രവർത്തകൻ ജിനോ ജോസഫ്  പുരസ്ക്കാരം സമ്മാനിക്കും

weone kerala sm