September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

ആറുമാസം മുന്‍പ് ആണ്‍ സുഹൃത്ത് ജീവനൊടുക്കി; മാനസിക വിഷമത്തില്‍ യുവതി തൂങ്ങി മരിച്ചു

SHARE

പത്തനംതിട്ട കുളത്തുമണ്ണില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.രഞ്ജിതയുടെ ആണ്‍സുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ ആറുമാസം മുന്‍പ് കുളത്തുമണ്ണിലെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും 8 മാസം മുന്‍പ് ശിവപ്രസാദിനൊപ്പം താമസിക്കാന്‍ രഞ്ജിത ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടര്‍ന്നാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. അതിനു ശേഷം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രഞ്ജിത. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.