September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

കർണാടകയിൽ അടിമ വേല; 18 തൊഴിലാളികളെ രക്ഷപ്പെടുത്തി, കൂട്ടത്തിൽ മലയാളിയും

SHARE

കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമ വേല. 18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി. ഈ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു മലയാളിയുമുണ്ട്.

പുത്തിഗെ സ്വദേശി ഉദയനാണ് രക്ഷപ്പെടുത്തിയ തൊഴിലാളികളിലെ മലയാളി. കർണാടക പൊലീസും റവന്യൂ വിഭാഗവും ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.ഏറെ ദുരിതപൂർണമായ നിലയിലായിരുന്നു തൊഴിലാളികൾ. എല്ലാ തൊഴിലാളികളെയും ഒരു ഷെഡിൽ പൂട്ടിയിടുകയായിരുന്നു. ഇവർക്ക് കൂലിയോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. രണ്ടുനേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. കൂടാതെ കുടിവെള്ളവും നൽകിയിരുന്നില്ല.