കണ്ണൂർ സെൻട്രൽ ജയിലിലേക്ക് എറിയാൻ പ്രത്യേക സിഗ്നൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞ് കൊടുത്താൽ കൂലി കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തൽ.തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞ് കൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്നാണ് മൊഴി. മതിലിന് അകത്ത് നിന്ന് സിഗ്നൽ കിട്ടിയാൽ പുറത്ത് നിന്ന് എറിഞ്ഞ് കൊടുക്കും.ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞ് കൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയിയുടെ മൊഴി.കഴിഞ്ഞ ദിവസം പുതിയതെരു സ്വദേശി അക്ഷയിയെ സാധനങ്ങൾ എറിഞ്ഞ് കൊടുക്കാൻ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.മറ്റ് രണ്ട് പേർക്കൊപ്പമാണ് അക്ഷയ് എത്തിയത്. അവർ രണ്ട് പേരും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.


