October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്; പരിഭ്രാന്തി പരത്തിയ പോത്തിനെ വെടിവെച്ച് കൊന്നു

SHARE

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു. തൃശൂർ പഴയന്നൂർ കുമ്പളക്കോട് വടക്കേക്കരയിൽ കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെയാണ് സംഭവം. പൊറ്റ സ്വദേശി സുലൈമാൻ വാങ്ങിയ പോത്ത് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു.

പോത്തിന്റെ ആക്രമണത്തിൽ വടക്കേക്കര സ്വദേശി കാളതൊടി വീട്ടിൽ സായി കൃഷ്ണന്റെ മകൾ 4 വയസ്സ് ഉള്ള അനയൂയ സായിക്കും, അച്ചാച്ചൻ കൃഷ്ണനും പരുക്കേറ്റു. സുലൈമാനെ തട്ടിയിട്ട് ഓടിയ പോത്ത് വീടിനുള്ളിൽ കയറി ഹാളിൽ ഇരിക്കുകയായിരുന്ന അനയൂയയേയും, കൃഷ്ണനെയും ഇടിച്ചിടുകയായിരുന്നു.

വീടിനകത്ത് കയറിയ പോത്തിന്റെ പരാക്രമത്തിൽ നാശനഷ്ടങ്ങളും സംഭവിച്ചു. ഇതോടെ ചേലക്കരയിൽ നിന്നുള്ള ഷൂട്ടർ മനു സ്ഥലത്തെത്തി പോത്തിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പഴയന്നൂർ സബ് ഇൻസ്‌പെക്ടർ പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.