September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

സിനിമയിൽനിന്നു മോശം അനുഭവമുണ്ടായി; ഹേമ കമ്മിറ്റിയിൽ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കണം: ‘വൈശാലി’ നായിക”

SHARE

ന്യൂഡൽഹി ∙ മലയാള സിനിമാ മേഖലയില്‍നിന്നു തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു നടി സുപര്‍ണ ആനന്ദ്. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയാണു സുപർണ. പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ പറഞ്ഞു.

‘‘സിനിമയില്‍ വനിതകള്‍ വലിയ പ്രയാസം നേരിടുന്നുണ്ട്. എനിക്കും മലയാള സിനിമയിൽനിന്നു ദുരനുഭവമുണ്ടായി. വർഷങ്ങൾക്കു മുൻപു നടന്ന സംഭവമായതിനാൽ ഇപ്പോൾ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. പീഡനക്കേസില്‍ പ്രതിയായ നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കണം. മുതിർന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കണം.’’– സുപർണ അഭിപ്രായപ്പെട്ടു.”