August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 3, 2026

ബുക്കിങ്ങിൽ കുതിച്ച് ഥാർ റോക്സ്, ഒരു മണിക്കൂറിൽ 1.76 ലക്ഷം ബുക്കിങ്

SHARE

മഹീന്ദ്ര ഥാറിനോട് വാഹനപ്രേമികൾക്ക് ഒരു ക്രേസ് ഉണ്ട്. മൂന്ന് ഡോർ മഹീന്ദ്ര ഥാർ ഇന്ത്യൻ വാഹന വിപണിയിൽ ജനപ്രിയമാണ് ഇതിനു പിന്നാലെയാണ് ഥാറിന്റെ അഞ്ച് ഡോർ പതിപ്പായ ഥാർ റോക്‌സ് കമ്പനി അവതരിപ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് രാവിലെ 11നാണ് ഥാര്‍ റോക്‌സിന്റെ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് വിവരങ്ങൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ബുക്കിംങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 1.76 ലക്ഷം ബുക്കിങ് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. ഒക്ടോബര്‍ 12 മുതല്‍ വാഹനം ഡെലിവറി ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഓഫ് റോഡ് റൈഡിനൊപ്പം കുടുംബത്തിനൊപ്പം യാത്ര ചെയ്യുക എന്നതാണ് ഥാർ റോക്സിന്റെ ആശയം. 12.99 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. MX1, MX5, MX3, AX5L, AX3L, AX7L എന്നിങ്ങനെ മൊത്തം ആറ് വേരിയൻ്റുകളിലിറങ്ങുന്ന വാഹനത്തിന് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണുള്ളത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാകും. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഥാര്‍ റോക്‌സിന്റെ വില്‍പനയാണ് മഹീന്ദ്രയുടെ ലക്ഷ്യം. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴിയും മഹീന്ദ്ര വെബ് സൈറ്റു വഴിയും ഥാര്‍ റോക്‌സിനായുള്ള ബുക്കിങ് തുടരാനാകും.