August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരം സന്തോഷ് കീഴാറ്റൂരിന് സമ്മാനിച്ചു.

SHARE

 

 

വി പി ഫൗണ്ടേഷൻ്റെ പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരം ചമയവിദഗ്ദൻ പട്ടണം റഷീദ് നടൻ സന്തോഷ് കീഴാറ്റൂരിന് സമർപ്പിക്കുന്നു.വിപി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ്റെ ഓർമ്മ ദിനം ആരാധന ഓഡിറ്റോറിയത്തിൽ നടന്നു. അനുസ്മരണ സമ്മേളനം സിനിമ നാടക അഭിനേത്രി ഡോ.സജിത മഠത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായ സിനിമ നാടക ചമയ വിദഗ്ദൻ പട്ടണം റഷീദ് പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരം നാടക സിനിമാ നടനായ സന്തോഷ് കീഴാറ്റൂരിന് സമർപ്പിച്ചു.10001 രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്കാരം. പി.കെ. സുരേഷ് കുമാർ വി.പി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പി.യു. രാജൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. രാജേഷ്, സീത ശശിധരൻ , ഉമാദേവി എന്നിവർ പ്രസംഗിച്ചു.