October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

റോഡ് ഉത്ഘാടനം എം .പി നിർവ്വഹിച്ചു.

SHARE

പേരാവൂർ . എം .പി ഫണ്ടിൽ നിന്നും
7 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച റോഡിൻ്റെ ഉൽഘാടനം സി . സദാനന്ദൻ മാസ്റ്റർ എം.പി നിർവ്വഹിച്ചു . വാർഡ് മെമ്പർ ബേബി സോജ സി. സദാനന്ദൻ മാസ്റ്റർ എം.പിക്ക് നൽകി യ നിവേദനത്തെ തുടർന്നാണ് കല്ലടി_മുണ്ട പ്ലാക്കൽ റോഡിന് തുക അനുവദിച്ച് നിർമ്മാണം നടന്നത് .പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കല്ലടി “സുവർണ്ണ ഭൂമി” ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, സംസ്ഥാന കൗൺസിലംഗം കൂട്ടജയപ്രകാശ്, പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്റ്റാൻ്റിംഗ് കമ്മററി ചെയർപേഴ്‌സൺ ഷീബ ഗോപിനാഥ്, , വാർഡ് മെമ്പറും ബി ജെ പി മണ്ഡലം പ്രസിഡണ്ടുമായ ബേബി സോജ, പഞ്ചായത്ത് ജനപ്രതിനിധികളായ ശ്രയമുന, ഷാനി ശശീന്ദ്രൻ, രാധിക, ബിജെപി പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രജിത്ത് ചാലാ റത്ത്, സുരേന്ദ്രൻ മുണ്ടപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.