വീഴ്ചയിൽ തലയിടിച്ചു; രണ്ട് വയസുകാരന് ദാരുണാന്ത്യം.

കോഴിക്കോട്: വീട്ടിലെ വരാന്തയിൽ തലയിടിച്ച് വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് വളയത്താണ് സംഭവം. ജിതിൻ–ബിജിഷ ദമ്പതികളുടെ മകൻ യവിൻ യുവിക് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
വീണതിനു പിന്നാലെ അൽപനേരം കരഞ്ഞ കുട്ടി പിന്നീട് മയങ്ങിപ്പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചുനോക്കിയപ്പോഴാണ് കുട്ടി അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അത്വിക് ആണ് സഹോദരൻ.

