October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനം; മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’; അടൂർ പ്രകാശ്

SHARE

നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ടെന്ന് അദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ ഘടനയല്ല കോൺഗ്രസിന്. ആരെ വേണമെങ്കിലും സിപിഐഎമ്മിന് മുഖ്യമന്ത്രിയാക്കാം. കോൺഗ്രസ് പാർട്ടിയിൽ എഐസിസിസി തീരുമാനിക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.എഐസിസി തീരുമാനം ഞങ്ങൾ നടപ്പാക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. എന്ത് തീരുമാനം എടുത്താലും ഞങ്ങൾ ഒറ്റക്കെട്ടായി അതിനു വേണ്ടി നിൽക്കും. അധികാരത്തിലെത്തിയാൽ കാര്യങ്ങൾ തീരുമാനിക്കാൻ അധികം ദിവസം വേണ്ടി വരില്ല. വേഗത്തിൽ ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിക്കും. യു.ഡി.എഫിന് തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്ന് ‌സംശയം വേണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികൾക്കും നിർണായകമാണ്. രാജ്യത്തെ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് സർക്കാരിനെ നിലനിർത്താൻ എൽഡിഎഫിന് തിരഞ്ഞെടുപ്പ് ജയിച്ചേ തീരൂ. പത്തു കൊല്ലം അധികാരത്തിന് പുറത്തുനിന്ന യുഡിഎഫിന് ഇത്തവണയെങ്കിലും ജയിക്കാനായില്ലെങ്കിൽ രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിലാകും. നിയമസഭയിൽ സാന്നിധ്യo അറിയിക്കുന്നതിനൊപ്പം വോട്ട് ശതമാനവും ഉയർത്തി അവഗണിക്കപ്പെടാൻ ആകാത്ത ശക്തിയായി മാറാൻ എൻഡിഎയ്ക്കും ജയം അനിവാര്യമാണ്.നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികൾക്കും നിർണായകമാണ്. രാജ്യത്തെ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് സർക്കാരിനെ നിലനിർത്താൻ എൽഡിഎഫിന് തിരഞ്ഞെടുപ്പ് ജയിച്ചേ തീരൂ. പത്തു കൊല്ലം അധികാരത്തിന് പുറത്തുനിന്ന യുഡിഎഫിന് ഇത്തവണയെങ്കിലും ജയിക്കാനായില്ലെങ്കിൽ രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിലാകും. നിയമസഭയിൽ സാന്നിധ്യo അറിയിക്കുന്നതിനൊപ്പം വോട്ട് ശതമാനവും ഉയർത്തി അവഗണിക്കപ്പെടാൻ ആകാത്ത ശക്തിയായി മാറാൻ എൻഡിഎയ്ക്കും ജയം അനിവാര്യമാണ്.