September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

മട്ടന്നൂരിൽ ഇനി തൂഫാൻ കമാൻഡോസ്.

SHARE
മട്ടന്നൂർ: ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് വളണ്ടിയർമാരെ തൂഫാൻ കമാൻഡോസ് ആയി പ്രഖ്യാപിച്ചു. ഇരിട്ടി റോഡിൽ, സർക്കിൾ ഇൻസ്പെക്ടർ എം.വി. ഷിജു വിദ്യാർത്ഥികൾക്ക് തൂഫാൻ കമാൻഡോസ് എംബ്ലം പതിപ്പിച്ച തൊപ്പി നൽകി മെഗാ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. മട്ടന്നൂർ ബസ് സ്റ്റാന്റിൽ വാക്കത്തോൺ സമാപിച്ചു.
സമാപന സമ്മേളനം നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.കെ. സുഗതൻ, കെ. മജീദ്, സി.വി. തേജശ്രീ, ശ്രീനന്ദ രാഗേഷ് എന്നിവർ സംസാരിച്ചു