August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

കാർട്ടൂൺ ചാനൽ കാണാൻ ടിവി റീചാർജ് ചെയ്ത് നൽകിയില്ല; ആലപ്പുഴയിൽ നാലാം ക്ലാസുകാരൻ ജീവനൊടുക്കി

SHARE

ആലപ്പുഴ: കാർട്ടൂൺ ചാനൽ കാണാൻ ടിവി റീചാർജ് ചെയ്ത് നൽകാതിരുന്നതിന് നാലാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടം എള്ളുവിളയിൽ ബാബു-കല ദമ്പതിമാരുടെ മകൻ കാർത്തിക് ആണ് ആത്മ​ഹത്യ ചെയ്തത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടത്തെ സ്വാകാര്യ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഓ​ഗസ്റ്റ് 18നായിരുന്നു കുട്ടി ആത്മ​ഹത്യയ്ക്ക് ശ്രമിച്ചത്. വീടിനോടുചേർന്നുള്ള ചായ്പിൽക്കയറി തൂങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കാർട്ടൂൺ ചാനൽ കിട്ടുന്നില്ലെന്നും റീച്ചാർജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം ചെയ്തുതരാമെന്ന് പറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്നു. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍


Community-verified icon