September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

വി എസ് എന്നും എപ്പോ‍ഴും: സ്നേഹം കൊണ്ടൊരു ഓര്‍മ്മപ്പൂക്കളമൊരുക്കി യുവധാര

SHARE

ഓരോ ഓണക്കാലത്തും വ്യത്യസ്തമായ പൂക്കളം തീര്‍ക്കുന്നത് യുവധാര ആര്‍ട്ട്സ് ക്ലബിൻ്റെ ഒരു പ്രത്യേകതയാണ്. എന്നാല്‍ ഇത്തവണ കേരളത്തിലെ തന്നെ ഏറ്റവും വലിയ അത്തപ്പൂക്കളം തീർത്ത് വീണ്ടും ശ്രദ്ധേയമാവുകയാണ് ആലപ്പുഴ കാളാത്ത് യുവധാര ആർട്ട്സ് ക്ലബ്.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ യുവാക്കൾക്ക് എന്നും ആവേശമാണ്. അദ്ദേഹം വിടപറഞ്ഞിട്ടും വി എസ് എന്ന വികാരം നിറഞ്ഞുനിൽക്കുന്നു. അതിനാല്‍ ഇത്തവണ കേരളത്തിൻ്റെ പ്രിയങ്കരനായ വിഎസിൻ്റെ ചിത്രമാണ് പൂക്കളത്തിൽ ഒരുക്കിയത്. 100 കിലോയിൽ അധികം പൂക്കള്‍ ഉപയോഗിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ്റെ ചിത്രം അവര്‍ പൂക്കളത്തില്‍ വരച്ചത്. 50 പേരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് ഈ മനോഹരമായ പൂക്കളം സാധ്യമായത്.കഴിഞ്ഞ 26 വർഷമായി അത്തപ്പൂക്കളം ഇവര്‍ ഒരുക്കാറുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് രാഷ്ട്രീയ നേതാവിൻ്റെ ചിത്രം പൂക്കളത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിപ്ലവ സൂര്യൻ്റെ സ്മരണയ്ക്കായാണ് പൂക്കളം തീർത്തതെന്ന് അവര്‍ പറയുന്നു. യുവധാരയുടെ പ്രവർത്തകനായ മുരളിയുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം ഇത്ര മനോഹരമായി ഒരുക്കിയതെന്ന് ആര്‍ട്ട്സ് ക്ലബ് അംഗങ്ങള്‍ പറയുന്നു.