November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

ഇത്ര എളുപ്പമായിരുന്നോ കുബൂസ് ഉണ്ടാക്കാൻ

SHARE

പ്രവാസികളുടെ കഥകളിൽ മാത്രം കേട്ടിരുന്ന കുബൂസ് മലയാളികളുടെ തീൻ മേശകളിലേക്ക് കടന്നു വന്നത് വളരെ പെട്ടെന്നായിരുന്നു. ഒരു തരത്തില്‍ നമ്മുടെ ചപ്പാത്തിയുടെ മറ്റൊരു വകഭേദമാണ് മിഡില്‍ ഈസ്റ്റില്‍ പ്രചാരത്തിലുള്ള കുബൂസ്. സംഭവത്തിന് ആരാധകരും ഏറെയാണ്. ഗോതമ്പ് പൊടി കൊണ്ടോ മൈദാപ്പൊടി കൊണ്ടോ കുബൂസ് ഉണ്ടാക്കാം. എളുപ്പത്തിൽ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലോ ?

അവശ്യ ചേരുവകൾ

മൈദ -2 1/2 കപ്പ്
ചെറിയ ചൂട് വെള്ളം -1 കപ്പ്
ഇൻസ്റ്റന്റ് യീസ്റ്റ് -1 1/2 ടീസ്പൂൺ
പഞ്ചസാര -1 1/2 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

ചെറിയ ചൂട് വെള്ളത്തിലേക്ക് ഇൻസ്റ്റന്റ് യീസ്‌റ്റും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ഒരു 10 മിനുട്ട് അടച്ചു വെക്കുക. ഇനി മൈദ ഒരു ബൗളിലേക്ക് ഇട്ട് ഒപ്പം പാകത്തിന് ഉപ്പും ചേർത്തു യീസ്‌റ്റ്‌ ചേർത്ത വെള്ളമൊഴിച്ചു കുഴച്ചെടുക്കുക. ബൗളിൽ കുറച്ചു ഓയിൽ ഒന്ന് പുരട്ടിയ ശേഷം മാവ് അതിലേക്ക്‌ വെച്ച് പൊങ്ങാനായി അടച്ചു വെച്ചു ഒന്നര മണിക്കൂർ മാറ്റി വെക്കാം. കാലാവസ്ഥ അനുസരിച്ചു പൊങ്ങാനെടുക്കുന്ന സമയത്തിൽ മാറ്റം വരും. മാവ് പൊങ്ങി വന്ന ശേഷം ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും മൈദ തൂവി ചെറിയ കനത്തിൽ പരത്തുക. പരത്തുന്ന സമയം ബാക്കി ഉരുളകൾ അടച്ചു വെക്കണം. ഇല്ലെങ്കിൽ ഈർപ്പം നഷ്മാകും. ഇനി നല്ല ചൂടായ പാനിലേക്ക് തിരിച്ചും മറിച്ചും ഇട്ട് പൊങ്ങി വരുമ്പോൾ സ്പാറ്റുല വെച്ചു പ്രെസ്സ് ചെയ്ത് നന്നായി പൊങ്ങി വന്നാൽ എടുക്കാം.