September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

രാം ചരൺ സിനിമയുടെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചു; നിരവധി പേർക്ക് പരിക്ക്

SHARE

നടൻ രാം ചരൺ നിർമിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് വൻ അപകടം. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അസിസ്റ്റന്റ് ക്യാമറാമാനും മറ്റ് ചില ക്രൂ അംഗങ്ങൾക്കും ഗുരുതരമായ പരിക്കേറ്റതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തിൽ മുങ്ങിയ സിനിമാ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.തെലുങ്ക് നടൻ നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന ചിത്രമാണ് ‘ദി ഇന്ത്യ ഹൗസ്’. സംഭവ സമയത്ത് നടൻ നിഖിൽ സിദ്ധാർത്ഥ സെറ്റിൽ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. സിനിമയുടെ സെറ്റുകളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വീഡിയോയിൽ കാണാം. വെള്ളപ്പൊക്കത്തിൽ മുങ്ങിയ സെറ്റുകളിൽ നിന്ന് അവശേഷിച്ചതെല്ലാം ക്രൂ അംഗങ്ങൾ ചേർന്ന് മാറ്റുന്നതും വീഡിയോയിൽ കാണാം.2023-ൽ, രാം ചരൺ തന്റെ ആദ്യ നിർമാണ സംരംഭമായ ‘ദി ഇന്ത്യ ഹൗസ്’ പ്രഖ്യാപിച്ചു. നിഖിൽ സിദ്ധാർത്ഥയും അനുപംഖേറും ഉൾപ്പെടുന്ന സിനിമയുടെ ഒരു പ്രൊമോ പുറത്തിറങ്ങി. സിനിമയിലൂടെ റാം വംശി കൃഷ്ണ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.