August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 2, 2026

തെങ്ങുമുറിക്കുന്നതിനിടെ മെഷീൻ കഴുത്തിൽ തട്ടി; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

SHARE

തെങ്ങുമുറിക്കുന്നതിനിടെ മെഷീൻ കഴുത്തിൽ തട്ടി തൊഴിലാളി മരിച്ചു. എറണാകുളം ചേരനല്ലൂരിലാണ് സംഭവം. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം ഉണ്ടായത്. ചേരാനല്ലൂരിലുള്ള റോബർട്ട് കോളനിയിലെ സ്വകാര്യ ഭൂമിയിലെ തെങ്ങ് മുറിക്കുന്നതിനിടെ സംഭവം. ഓല വെട്ടുന്നതിനിടെ മെഷീൻ യാളുടെ ശരീരത്തിൽ കൊള്ളുകയായിരുന്നു. രക്തം വാർന്ന് ഏറെ നേരം രവീന്ദ്രനാഥ്‌ തെങ്ങിന് മുകളിൽ തൂങ്ങിക്കിടന്നു.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ ഫയർഫോഴ്‌സെത്തിയെങ്കിലും സാധാരണ ഗോവണി ഉപയോഗിച്ച് തെങ്ങിൽ കയറാൻ കഴിഞ്ഞില്ല. പിന്നാലെ താൽക്കാലിക സംവിധാനം കെട്ടിപ്പൊക്കിയാണ് രവീന്ദ്രനാഥിനെ താഴെ എത്തിച്ചത്. ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥ്‌ മരണത്തിന് കീഴടങ്ങുകയായിരുന്നു.