June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 11, 2026

സൂര്യകുമാർ യാദവിന്റെ ടി20 നായകസ്ഥാനം തെറിക്കുമോ? ഇന്ത്യൻ ടീമിൽ അഴിച്ചുപണിക്ക് ബിസിസിഐ

SHARE

ബിസിസിഐ ഇന്ത്യൻ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഴിച്ചുപണിയിൽ ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവിന്റെ നായകസ്ഥാനം തെറിക്കാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് താരം നയിച്ചെങ്കിലും ഐപിഎല്ലിലും മോശം ഫോം തുടരുന്നതാണ് സെലക്ഷൻ കമ്മിറ്റിയെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ഇടയാക്കിയത്. പകരക്കാരനായി ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സിന്റെ നായകനായി തിളങ്ങുന്ന ശ്രേയസ് അയ്യരെ പരിഗണിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. 2028 ലോകകപ്പും ഒളിംപിക്സും വരെ നായകനായി തുടരാന്‍ സൂര്യകുമാര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ സെലക്ടർമാർക്ക് പച്ച കൊടി കാണിച്ചിട്ടില്ല.രോഹിത് ശർമ വിരമിച്ചതിന് ശേഷം ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവിന് കീഴില്‍ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. മാത്രമല്ല, താരത്തിന് കീഴിൽ ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം നേടുകയും ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ടീം നായകനെന്ന നിലയില്‍ സൂര്യകുമാർ മികവ് കാട്ടുമ്പോഴും താരത്തിന്റെ വ്യക്തിഗത ഫോം തിരിച്ചടിയാണ്. അതുതന്നെയാണ് കടുത്ത തീരുമാനമെടുക്കാന്‍ സെലക്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നതെന്നാണ് അനുമാനം. ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി 10 മത്സരങ്ങളിൽ നിന്ന് വെറും 195 റൺസ് മാത്രമാണ് സൂര്യകുമാർ യാദവിന്റെ സമ്പാദ്യം. ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ 9 ഇന്നിംഗ്സില്‍ നിന്ന് 242 റണ്‍സ് നേടിയെങ്കിലും ഇതില്‍ 84 റണ്‍സും മാറ്റ് ടീമുകളെ വച്ച് നോക്കുമ്പോൾ കുഞ്ഞൻ ടീമായ അമേരിക്കക്കെതിരെ ആയിരുന്നു. ഫൈനലില്‍ അടക്കം വമ്പൻ ടീമുകള്‍ക്കെതിരെയുള്ള സമ്മര്‍ദ്ദഘട്ടങ്ങളിലൊന്നും മികവ് കാണിക്കാൻ താരത്തിനായിരുന്നില്ല. അത് തന്നെയാണ് സൂര്യയ്ക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നതും.അതേസമയം പരിക്കാണ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരിക്കുന്നതിനും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി കൈത്തണ്ടയിലെ പരിക്ക് താരത്തെ വല്ലാതെ വലയ്ക്കുന്നുണ്ട്. കടുത്ത വേദന സഹിച്ചാണ് താരം ബാറ്റ് ചെയ്യുന്നതെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഈ സാഹചര്യത്തിൽ സൂര്യയെ ബാറ്ററായി ടീമിൽ നിലനിർത്തുന്ന കാര്യത്തിൽ പോലും സെലക്ടർമാർക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തോളമായി ടി20 ടീമിന് പുറത്തായിരുന്നു ശ്രേയസ് അയ്യരുടെ സ്ഥാനം. എന്നാൽ ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെ അദ്ദേഹം സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 2026 ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്ന ശ്രേയസ് ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും ടീമിനെ ജയിപ്പിച്ചിരുന്നു. ബാറ്റിങ്ങിലാകട്ടെ 9 ഇന്നിംഗ്‌സുകളിൽ നിന്ന് 333 റൺസും താരം അടിച്ചുകൂട്ടി. ഐപിഎല്ലിന് ശേഷം വരും അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾ മുതലാകും ശ്രേയസ് അയ്യർ ടീമിനെ നയിക്കാൻ സാധ്യത. ലോകകപ്പ് വിജയത്തിന് ശേഷം ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ലക്ഷ്യമിടുന്നത്. അവസാന നിമിഷം മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ശ്രേയസ് തന്നെയാകും ഇന്ത്യയുടെ അടുത്ത ടി20 നായകൻ.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia