October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

യുഎസില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി, 10 യാത്രക്കാരുടെ മരണം സ്ഥിരീകരിച്ചു

SHARE

വ്യാഴാഴ്ച അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറന്‍ അലാസ്‌കയ്ക്ക് മുകളില്‍ വച്ച് കാണാതായ വിമാനത്തെയാണ് തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയത്.

പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്നാണ് വിമാനം കണ്ടെത്തിയത്. പൈലറ്റും ഒന്‍പതു യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്ന് 2.37നാണ് വിമാനം പുറപ്പെട്ടത്.

 

അപകട കാരണം വ്യക്തമല്ല. അപകട സിഗ്‌നലുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ പറയുന്നു. പറന്നുയര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.

നോമിന് ഏകദേശം 12 മൈല്‍ അകലെയും 30 മൈല്‍ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. പ്രദേശത്ത് ചെറിയ രീതിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.