October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

പാലുപോലെ സോഫ്റ്റായ പാല്‍ക്കപ്പ തയ്യാറാക്കാം ഞൊടിയിടയില്‍

SHARE

പാലുപോലെ സോഫ്റ്റായ പാല്‍ക്കപ്പ തയ്യാറാക്കാം ഞൊടിയിടയില്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടമായ പാല്‍ക്കപ്പ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

കപ്പ – 500 ഗ്രാം

ഉപ്പ് – ആവശ്യത്തിന്

വെള്ളം – വേവിയ്ക്കാന്‍ ആവശ്യമായത്

തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ 1 കപ്പ്

രണ്ടാം പാല്‍ – 2 കപ്പ്

ചുവന്നുള്ളി – 10 അല്ലെങ്കില്‍ 12 എണ്ണം

പച്ചമുളക് / കാന്താരി മുളക് – 6 എണ്ണം

വെളിച്ചെണ്ണ- 3 ടേബിള്‍ സ്പൂണ്‍

വറ്റല്‍മുളക് – 3 അല്ലെങ്കില്‍ 4 എണ്ണം

കറിവേപ്പില – രണ്ട് തണ്ട്

 

തയ്യാറാക്കുന്ന വിധം

കപ്പ കൊത്തിയരിഞ്ഞ് കഴുകി എടുക്കുക

അത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.

ഇതിലേക്ക് പച്ചമുളകും ചുവന്നുള്ളിയും ചതച്ചത് ചേര്‍ത്ത് ഉടച്ചെടുക്കുക.

ഇതിലേക്ക് ആദ്യം രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക.

ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റുക

ഇത് ഇതിന് മുകളിലേയ്ക്കിട്ട് ഒന്നാം പാലും ചേര്‍ത്തിളക്കുക