November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

സോംബിയെ തൂക്കി; കൊച്ചി നെട്ടൂരിൽ രാത്രി യാത്രക്കാരെ ഭയപ്പെടുത്തിയ യുവാവ് പിടിയിൽ

SHARE

എറണാകുളം നെട്ടൂരിൽ രാത്രിയിൽ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുത്തിയിരുന്ന പ്രതി പോലീസ് പിടിയിലായി. നെട്ടൂർ സ്വദേശി സനൂപിനെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. നെട്ടൂർ ധന്യാ ജംഗ്ഷനിലൂടെ രാത്രി കടന്നുപോകുന്ന കാർ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മുന്നിൽ ചാടിവീണ് ഭയപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്.

അനുഭവമുണ്ടായ ചിലർ പ്രതിയുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തുടർന്ന് പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയായ സനൂപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.കൊച്ചി സിറ്റി പോലീസ് ആണ് പ്രതി പിടിയിലായ വിവരം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. പിടിയിലായ സനൂപ് ലഹരിക്ക് അടിമയാണോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസിന്റെ ടോൾ ഫ്രീ നമ്പർ ആയ 112 – ൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.