June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

റിലീസിന് ഒരു മാസം മുന്‍പ് 200 കോടി പെട്ടിയില്‍, ട്രെയിലറിന് മുന്‍പ് വന്‍ സര്‍പ്രൈസ് !

SHARE

മുംബൈ: രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ൻ ദീപാവലി റിലീസായി തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ഒക്ടോബര്‍ 7ന് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ വന്‍ ചടങ്ങായാണ് ബോളിവുഡ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ച്. അതേ സമയം ട്രെയിലര്‍ ലോഞ്ചിന് മുന്‍പായി ഒരു ഗ്ലിംസ് പുറത്ത് വിട്ടിരിക്കുകയാണ് സിങ്കം നായകന്‍ അജയ് ദേവഗണ്‍. തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ അജയ് ദേവഗണ്‍ സിങ്കം ഫ്രാഞ്ചൈസിയിലെ ചിത്രങ്ങളെ മൊത്തം പ്രതിവാദിക്കുന്ന വീഡിയോ ശകലം പങ്കുവച്ചു. അജയ് ദേവഗണ്‍, രൺവീർ സിംഗ് മുതൽ അക്ഷയ് കുമാർ തുടങ്ങിയവരുടെ രോഹിത്ത് ഷെട്ടയുടെ കോപ്പ് യൂണിവേഴ്സിലെ ചിത്രങ്ങളുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. അവസാന സീനിൽ സിങ്കം എഗെയ്ൻ ചിത്രത്തില്‍ അജയ് ദേവ്ഗൺ മഞ്ഞുമലകൾ നോക്കി നിൽക്കുന്നതാണ് കാണിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫുൾ ലുക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. വീഡിയോ ഷെയർ ചെയ്ത ഉടൻ തന്നെ ആരാധകർ ആവേശത്തിലാണ്. അടുത്ത ബോക്ക്ബസ്റ്റര്‍ ലോഡിംഗ് എന്നാണ് പലരും പറയുന്നത്. അതേ സമയം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ എന്ന ചിത്രമാണ് ലഭിച്ച പ്രീ റിലീസ് ബിസിനസിന്‍റെ പേരില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുണ്ട്. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രവും 2014 ല്‍ പുറത്തെത്തിയ സിങ്കം റിട്ടേണ്‍സിന്‍റെ തുടര്‍ച്ചയായി എത്തുന്ന ചിത്രം അവസാന റിലീസ് ഡേറ്റ് പ്രഖ്യാപിച്ചില്ലെങ്കിലും. വലിയ തോതില്‍ നോണ്‍ തീയറ്ററിക് ബിസിനസ് നേടിയെന്നാണ് വാര്‍ത്ത. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് റൈറ്റ്സ് ഇനത്തില്‍ ചിത്രം ഇതിനകം നേടിയിരിക്കുന്നത് 200 കോടി ആണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അജയ് ദേവ്ഗണിനെയും രോഹിത് ഷെട്ടിയെയും സംബന്ധിച്ച് അവരുടെ കരിയറുകളിലെ ഏറ്റവും മികച്ച പ്രീ റിലീസ് ബിസിനസ് ആണ് ഇത്. രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്സില്‍ ഇൻസ്‌പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത് സിങ്കം എഗെയ്നില്‍ എത്തുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്‍റെ റീമേക്കായിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് സിങ്കം റിട്ടേൺസ് 2014ൽ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, കരീന കപൂർ അമോലെ ഗുപ്തേ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഫ്രാഞ്ചൈസിയിൽ രൺവീർ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018-ൽ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു. 2021-ൽ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാർ കോപ്പ് യൂണിവേഴ്സില്‍ എത്തിയത് ഈ ചിത്രത്തോടെയാണ്. പുതിയ ചിത്രത്തില്‍ അജയ് ദേവഗണിന് പുറമേ രൺവീർ സിംഗ്, അക്ഷയ് കുമാർ, കരീന കപൂര്‍, അര്‍ജുന്‍ കപൂര്‍, ജാക്കി ഷെറോഫ്, ദീപിക പാദുകോണ്‍, ടൈഗര്‍ ഷെറോഫ് എന്നിങ്ങനെ വന്‍താര നിരയുണ്ട്.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia