കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം: ഇരിട്ടിയിൽ അനുസ്മരണ റാലിയും പൊതുയോഗവും.

SHARE

 

ഇരിട്ടി: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.

ഇരിട്ടിയിൽ നടന്ന പൊതുയോഗം ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. കെ കെ സനീഷ് അധ്യക്ഷനായി.നേതാക്കളായ പി വി ബിനോയ്‌,കെ വി സക്കീർ ഹുസൈൻ , ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ബിനോയ്‌ കുര്യൻ ,കെ ജി ദിലീപ് ,വി വിനോദ് കുമാർ ,എ വി അനീഷ്‌ ,മനോഹരൻ കൈതപ്രം ,പി ജിജു ,എംനിഖിലേഷ് ,അഭിഷ കെ വി ,കെ.പി. അസൈനാർ എന്നിവർ സംസാരിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി
പയഞ്ചേരി മുക്ക് കേന്ദ്രീകരിച്ച് ഇരിട്ടിയിലേക്ക് അനുസ്മരണ റാലിയും നടത്തി