മാങ്ങാട്ടുപറമ്പ് കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് മുൻ എംഡി കെപിഎൻ കുട്ടി നിര്യാതനായി.

SHARE

മാങ്ങാട്ടുപറമ്പ് കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് മുൻ എംഡി കെപിഎൻ കുട്ടി ( കുന്നത്ത് പുതിയ വീട്ടിൽ നാരായണൻ കുട്ടി, 86) നിര്യാതനായി.
കെൽട്രോൺ സ്ഥാപക ചെയർമാൻ കെപി പി നമ്പ്യാരുടെ സഹോദരനാണ്. വെള്ളിയാഴ്ച്ച രാവിലെ ഒമ്പതു മുതൽ മാങ്ങാട് ലക്നോട്ടിക്ക കൺവെൻഷൻ സെന്ററിന് എതിർവശത്തെ വീട്ടിൽ പൊതുദർശനം. സംസ്‌കാരം പകൽ 11 ന്
കല്യാശേരിയിൽ ജനിച്ച കെ പി എൻ കുട്ടിഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് ശേഷം
ദീർഘകാലം അവിടെ ജോലി ചെയ്തു. 1975 ൽ നാട്ടിലേക്ക് വന്ന അദ്ദേഹം
മാങ്ങാട്ടുപറമ്പ് കെൽട്രോണിൽ ഡവലപ് മെന്റ് മാനേജരായി. തുടർന്ന് കെൽട്രോൺ എംഡിയായി 2000 ത്തിൽ കെൽട്രോണിൽ നിന്ന് വിരമിച്ച ശേഷം തിരുവനന്തപുരം വൈറ്റാ ലെക്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി, ഐനെക്സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. പി.പി ചിണ്ടൻ നമ്പ്യാരുടെയും കെ.പി മാധവിയുടെയും മകനാണ്.
ഭാര്യ : ജുഡിത്ത് കുട്ടി. (ഇംഗ്ലണ്ട്)
മക്കൾ : വിജയ് കുട്ടി( ഇംഗ്ലണ്ട്),
വിലാസ് കുട്ടി( ഗൾഫ്)
മരുമക്കൾ: നമ്രത ( ഇംഗ്ലണ്ട്) അനുപമ
മറ്റ് സഹോദരങ്ങൾ: കെ പി സരോജിനി (കോഴിക്കോട്), കെ പി ജാനകിയമ്മ (ചെന്നൈ ), കെ പി പ്രഭാകരൻ (കല്യാശേരി), കെ പി ഗിരിജ (റിട്ട. സിൻഡിക്കറ്റ് ബാങ്ക്, കൊച്ചി), പരേതരായ കെ പി കമലാക്ഷിയമ്മ, കെ പി രാമചന്ദ്രൻ, കെ പി ഗൗരി, കെ പി ഉണ്ണികൃഷ്ണൻ.