June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍ പാലക്കാട്; മോഹന്‍ ഭഗവത് ഉള്‍പ്പടെ പങ്കെടുക്കും

SHARE

ആര്‍എസ്എസിന്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍ പാലക്കാട് വച്ച് നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ്, അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.32 സംഘപരിവാര്‍ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ഏകദേശം 320 കാര്യകര്‍ത്താക്കള്‍ സമന്വയ ബൈഠകില്‍ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ പറഞ്ഞു. യോഗത്തില്‍, ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. ബംഗ്ലാദേശില്‍ നടക്കുന്ന സംഭവങ്ങളുള്‍പ്പടെ യോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍എസ്എസിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും പ്രധാന ഭാരവാഹികള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഒത്തുചേരുന്ന വേദിയാണ് സമന്വയ ബൈഠക്. മൂന്ന് ദിവസമായിട്ടാണ് ബൈഠക് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പൂനെയിലാണ് സമന്വയ ബൈഠക് നടന്നത്. രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, ബിജെപി, ഭാരതീയ കിസാന്‍ സംഘ്, ബിഎംഎസ് അടക്കം എന്നിങ്ങനെ വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ അധ്യക്ഷന്‍, സംഘടനാ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നവരാണ് ബൈഠക്കില്‍ പങ്കെടുക്കുക.